ടൊണാലിക്ക് വേണ്ടി മിലാൻ ടീമുകൾ യുദ്ധത്തിൽ

ഇറ്റലിയുടെ യുവതാരം ടൊണാലിയെ സ്വന്തമാക്കാനായി മിലാൻ ക്ലബുകൾ തമ്മിലുള്ള പോരാട്ട കനക്കുന്നു. ഇപ്പോൾ എ സി മിലാൻ ഒരു വലിയ ഓഫർ തന്നെ ടൊണാലിയുടെ ക്ലബായ ബ്രെഷക്ക് നൽകിയിരിക്കുകയാണ്. ഇന്റർ മിലാൻ നൽകിയതിനെക്കാൾ വലിയ തുകയാണ് എ സി മിലാന്റെ വാഗ്ദാനം. നേരത്തെ ഇന്റർ മിലാനും ടൊണാലിയുമായി കരാർ ധാരണയിൽ എത്തിയിരുന്നു. എന്നാൽ ട്രാൻസ്ഫർ തുക ക്ലബുകൾ തമ്മിൽ ധാരണയായില്ല.

രണ്ട് മിലാൻ ക്ലബുകളും രംഗത്ത് എത്തിയതോടെ ട്രാൻസ്ഫറിലും ഒരു മിലാൻ ഡാർബി നടക്കുന്ന സ്ഥിതിയാണുള്ളത്. യുവന്റസിന്റെയും ബാഴ്സലോണയുടെ ശ്രമങ്ങൾ മറികടന്നാണ് ടൊണാലിക്കായി മിലാൻ ക്ലബുകൾ മത്സരിക്കുന്നത്. 40 മില്യണ് ആണ് 19കാരനായ ടൊണാനാലിക്ക് ആയി ബ്രെഷ ആവശ്യപ്പെടുന്നത്. വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്ന താരമാണ് ടൊണാലി. അടുത്ത പിർലോ എന്നാണ് ആരാധകർ താരത്തെ വിളിക്കുന്നത്.