കോലരോവ് റോമ വിടുന്നു, ഇന്ററുമായി കരാർ ധാരണ!!

- Advertisement -

റോമയുടെ വിശ്വസ്ഥനായ ഡിഫൻഡർ അലക്സാണ്ടർ കോലരോവ് വൈരികളായ ഇന്റർ മിലാനിലേക്ക്. താരം ഇന്റർ മിലാനുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്. എന്നാൽ ഇന്ററും റോമയുമായി ട്രാൻസ്ഫർ തുക ഇതുവരെ ധാരണയിൽ ആയിട്ടില്ല. 34കാരനായ താരത്തിനു വേണ്ടി വലിയ തുക തന്നെ റോമ ചോദിക്കുന്നുണ്ട്. അവസാന മൂന്ന് വർഷമായി റോമയിൽ കളിക്കുന്ന താരമാണ് കോലരോവ്.

റോമക്ക് വേണ്ടി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ താരമായിരുന്നു. സിറ്റിക്ക് വേണ്ടി 150 അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇറ്റലിയിൽ മുമ്പ് ലാസിയോക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. സെർബിയൻ ദേശീയ ടീമിനായി 90 മത്സരങ്ങളും കോലരോവിന്റെ റെക്കോർഡിലുണ്ട്.

Advertisement