സ്മാളിംഗിനെ റോമയിൽ തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിച്ചേക്കും

- Advertisement -

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ നിലനിർത്താനുക്ക്ല റോമൻ ശ്രമം വിജയം കാണുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കുന്ന സ്മാളിംഗിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ നേരത്തെ തന്നെ റോമ ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവശ്യപ്പെട്ട 20 മില്യൺ റോമ നൽകാത്തതിനാൽ കരാർ ചർച്ച വഴിമുട്ടുക ആയിരുന്നു.

എന്നാൽ ഇപ്പോൾ പണം ഇല്ലാ എങ്കിൽ ഒരു വർഷം കൂടെ സ്മാളിംങിനെ ലോണിൽ നൽകാൻ ഒരുക്കമാണ് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു. വർഷം 4മില്യൺ ആയിരിക്കും ലോൺ തുക. ഇത് റോമ അംഗീകരിച്ചതായാണ് വാർത്തകൾ. അങ്ങനെ ആണെങ്കിൽ അടുത്ത സീസൺ അവസാനം വരെ സ്മാളിങ് റോമയിൽ ലോണടിസ്ഥാനത്തിൽ കളിക്കും.

Advertisement