ട്രോയ് പാരൊറ്റ് സീസൺ പുനരാരംഭിക്കുമ്പോൾ ഉണ്ടാകില്ല

ടോട്ടൻഹാം യുവ സ്ട്രൈക്കർ ട്രോയ് പരൊറ്റ് സീസൺ പുനരാരംഭിക്കുമ്പോൾ ക്ലബിനൊപ്പം ഉണ്ടാകില്ല. 18കാരനായ താരം അപ്പെൻഡിക്സ് അസുഖം ബാധിച്ച് ചികിത്സയിലാണ്. അതുകൊണ്ട് തന്നെ പാരൊറ്റിന് ഇപ്പോൾ പരിശീലനത്തിന് ചേരാൻ സാധിക്കുകയില്ല. താരം ഒരാഴ്ച കൂടെ വിശ്രമിക്കേണ്ടതായി വരും. അതിനു ശേഷം മാത്രമെ പരിശീലനത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കുകയുള്ളൂ.

ജൂൺ 17ന് പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആദ്യ ആഴ്ചയിലെ മത്സരങ്ങൾക്ക് പാരൊറ്റ് ടീമിനൊപ്പം ഉണ്ടാകില്ല. ക്യാപ്റ്റൻ ഹാരി കെയ്ൻ പരിക്ക് മാറി തിരികെയെത്തി എന്നതു കൊണ്ട് തന്നെ പാരൊറ്റിന്റെ അസാന്നിധ്യം സ്പർസിന് വലിയ പ്രയാസങ്ങൾ നൽകില്ല.

Previous articleവിരാട് കോഹ്‌ലിക്കെതിരെ പന്തെറിയാൻ പേടിയില്ലെന്ന് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ
Next articleസ്മാളിംഗിനെ റോമയിൽ തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുവദിച്ചേക്കും