സാഞ്ചെസിനെ ലോണിൽ ചോദിച്ച് റോമ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡായ സാഞ്ചസ് അടുത്ത സീസണിലും ലോണിൽ പോയേക്കും. ഇപ്പോൾ ഇന്റർ മിലാനിൽ ലോണിൽ ആണ് സാഞ്ചസ് കളിക്കുന്നത്. എന്നാൽ സീസൺ അവസാനം സാഞ്ചെസിനെ സൈൻ ചെയ്യാൻ ഇന്റർ മിലാന് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ താരം യുണൈറ്റഡിലേക്ക് തന്നെ തിരികെയെത്തും. സാഞ്ചസിന്റെ പ്രകടനങ്ങളിൽ ഇന്റർ മിലാൻ ഇതുവരെ തൃപ്തരല്ല. താരത്തിന്റെ ഫിറ്റ്നെസും ഇറ്റലിയിൽ വലിയ പ്രശ്നമായിരുന്നു.

എന്നാൽ സാഞ്ചസിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞ് റോമ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ലോണിൽ തന്നെയാണ് റോമയും താരത്തിനായി ശ്രമിക്കുന്നത്. പ്രീമിയർ ലീഗിൽ തന്നെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന താരമാണ് സാഞ്ചേസ്. സാഞ്ചസിന്റെ പകുതി ശമ്പളം യുണൈറ്റഡ് വഹിക്കാമെങ്കിൽ താരത്തെ ലോണിൽ കൊണ്ടുപോകാൻ റോമ ഒരുക്കമാണ്.

Advertisement