അലക്സിസ് സാഞ്ചസിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഞ്ചസിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ ശ്രമിക്കുന്നു. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകുവിനെ ഇന്റർ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോമിൽ എത്താതെ നിൽക്കുന്ന സാഞ്ചസിനായി വലിയ തുക മുടക്കാൻ തന്നെ ഒരുങ്ങിയിരിക്കുകയാണ് ഇന്റർ മിലാൻ.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ സാധ്യത ഇല്ല. കഴിഞ്ഞ ദിവസം സാഞ്ചെസ് ടീം വിടില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞിരുന്നു. അറ്റാക്കിൽ അധികം താരങ്ങൾ ഇല്ലാത്തതു കൊണ്ട് സാഞ്ചസിന് യുണൈറ്റഡിൽ ഇത്തവണ വലിയ പ്രാധാന്യം ലഭിക്കും എന്നും ഒലെ പറഞ്ഞിരുന്നു. ആഴ്സണലിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത് മുതൽ കളി മറന്നു നിൽക്കുകയാണ് സാഞ്ചസ്.

Previous articleകപിൽ ദേവിന്റെ അഭ്യർത്ഥന നിരസിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ്
Next articleമുഖർജിയിൽ അഗത്തിയെ തകർത്തു കട്മത്ത് തുടങ്ങി