ബോസ്നിയൻ മിഡ്ഫീൽഡർ എ സി മിലാനിലേക്ക്

കഴിഞ്ഞ സീസണിൽ എമ്പോളിക്കു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബോസ്നിയൻ താരം റാഡെ ക്രൂണിച് മിലാനിലേക്ക്. ക്രൂണിച് ഇനി മിലാനിൽ ആയിരിക്കും കളിക്കുക എന്ന് എമ്പോളി ക്ലബിന്റെ പ്രസിഡന്റ് അറിയിച്ചു. 8 മില്യണാണ് മിലാൻ ക്രൂണിചിനായി ചിലവഴിച്ചത്. നാലു വർഷത്തെ കരാറിൽ ക്രൂണിച് ഒപ്പുവെക്കും.

25കാരനായ ക്രൂണിച് അവസാന നാലു വർഷമാണ് എമ്പോളിക്കു വേണ്ടിയാണ് കലിക്കുന്നത്. എമ്പോളൊ ജേഴ്സിയിൽ 100ൽ അധികം മത്സരങ്ങൾ തരം കളിച്ചു. 13 ഗോളുകളും താരം ക്ലബിനു വേണ്ടി നേടിയിട്ടുണ്ട്. 2016 മുതൽ ബോസ്നിയയുടെ ദേശീയ ടീമിന്റെയും ഭാഗമാണ് ക്രൂണിച്.