വെസ്റ്റ് ബ്രോമിന്റെ പരിശീലകനായി ബിലിച്

ചാമ്പ്യൻഷിപ്പ് ക്ലബായ വെസ്റ്റ് ബ്രോം പുതിയ പരിശീലകനെ നിയമിച്ചു. ക്രൊയേഷ്യൻ പരിശീലകനായ ബിലിച് ആണ് വെസ്റ്റ് ബ്രോമിന്റെ ചുമതലയേൽക്കുന്നത്‌. മുമ്പ് വെസ്റ്റ് ഹാമിന്റെ പരിശീലകനായിരുന്നു ബിലിച്. അതിനു ശേഷ അൽ ഇത്തിഹാദിനെയും ബിലിച് പരിശീലിപ്പിച്ചു. ക്രൊയേഷ്യ ദേശീയ ടീമിനെ ആറു വർഷത്തോളം പരിശീലിപ്പിച്ച ചരിത്രവും ബിലിചിനുണ്ട്.

കഴിഞ്ഞ സീസണിൽ പ്രൊമോഷൻ നേടാൻ ആവാത്തതിന്റെ നിരാശയിലാണ് വെസ്റ്റ് ബ്രോം നിൽക്കുന്നത്. പ്ലേ ഓഫിന്റെ സെമി ഫൈനലിൽ ആയിരുന്നു വെസ്റ്റ് ബ്രോം കഴിഞ്ഞ തവണ പുറത്തായത്. ഈ സീസണിൽ ചാമ്പ്യൻഷിപ്പിലെ ഫേവറിറ്റ്സ് ആയാണ് വെസ്റ്റ് ബ്രോം കണക്കാക്കപ്പെടുന്നത്.