രൂപേർട് നോങ്റം നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ തുടരും

മേഘാലയ താരം രൂപേർട് നോങ്റം നോർത്ത് ഈസ്റ്റ് യുണൈറ്റഡഡിനൊപ്പം തുരും. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയിൽ നിന്ന് നോർത്ത് ഈസ്റ്റിൽ എത്തിയ നോങ്റം പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുകയാ‌ണ്. ഒരു വർഷത്തേക്കാണ് പുതിയ കരാർ. കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ പോലും നോങ്റം നോർത്ത് ഈസ്റ്റിനായി കളിച്ചിരുന്നില്ല.

മുമ്പ് എടികെയ്ക്ക് പുറമെ ഡൽഹി ഡൈനാമോസിനു വേണ്ടിയും താരം കളത്തിലിറങ്ങിയിട്ടുണ്ട്. മിഡ്ഫീൽഡറായ നോങ്റം ഷില്ലോങ് ലജോങിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 22കാരനായ താരം ഐ എസ് എല്ലിൽ ഇതുവരെ 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.