നെയ്മറിനെ 180 മില്യണ് പി എസ് ജി വിൽക്കും

- Advertisement -

നെയ്മറിനെ ഈ സീസൺ അവസാനത്തിൽ വിൽക്കാൻ പി എസ് ജി തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടീമിൽ പരിക്ക് കാരണം ഈ സീസണിൽ നിരവധി മത്സരങ്ങൾ നെയ്മറിന് കളിക്കാൻ ആയിരുന്നില്ല. താരം ക്ലബ് വിടുകയാണെന്ന ചർച്ചകളും ഉയർന്നിരുന്നു. ക്ലബിൽ നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ നെയ്മറിനെ വിൽക്കാം എന്ന് തന്നെയാണ് പി എസ് ജിയുടെ തീരുമാനം.

180 മില്യൺ ആകും നെയ്മറിന് പി എസ് ജി ഇടുന്ന വില. കഴിഞ്ഞ സീസണിൽ ഇതിനേക്കാൾ വലിയ തുക പാരിസ് ചോദിച്ചിരുന്നു. അതുകൊണ്ടായിരുന്നു നെയ്മറിന്റെ ട്രാൻസ്ഫർ നടക്കാതിരുന്നത്. സ്പാനിഷ് ക്ലബുകളായ ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് താരത്തിനായി രംഗത്ത് ഉള്ളത്‌. ഈ തുക നൽകി അടുത്ത വർഷം ഏതെങ്കിലും പ്രമുഖ ക്ലബുകൾ നെയ്മറിനെ സ്വന്തമാക്കും എന്ന് വേണം കരുതുവാൻ.

Advertisement