ചാമ്പ്യൻസ് ചരിത്രത്തിൽ ഇനി അൻസു ഫതിയുടെ പേരും, ഗോളടിയിൽ റെക്കോർഡിട്ട് കൗമാരക്കാരൻ

- Advertisement -

ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗിന് പുറത്തേക്ക് എറിഞ്ഞ ഗോളോടെ ബാഴ്സ കൗമാര താരം അൻസു ഫാത്തി സൃഷ്ടിച്ചത് ചാമ്പ്യൻസ് ലീഗ് റെക്കോർഡ്. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് ആണ് താരം ഇന്ന് സ്വന്തം പേരിലാക്കിയത്.

കളി 1-1 ൽ നിൽക്കേ ഇറങ്ങി ഏതാനും മിനുട്ടുകൾക്ക് ഉള്ളിൽ ഇന്റർ വല ചലിപ്പിക്കുമ്പോൾ താരത്തിന് പ്രായം കേവലം 17 വയസും 40 ദിവസവും! . മുൻ ഒളിമ്പിയാക്കോസ് താരം പീറ്റർ ഒഫ്‌റോയി ഗ്വെയെ 1997 ൽ സൃഷ്ടിച്ച 17 വയസും 194 ദിവസവും എന്ന റെക്കോർഡ് ആണ് ഇന്ന് അൻസു ഫാത്തി പഴങ്കഥ ആക്കിയത്.

Advertisement