“മെസ്സി ബാഴ്സലോണ വിടരുത് എന്ന് ആഗ്രഹം” – ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണയിലെ പ്രശ്നങ്ങൾ കാരണം മെസ്സി ക്ലബ് വിടുമെന്ന് അഭ്യൂഹങ്ങൾ ഇരിക്കെ അങ്ങനെ ഒന്ന് സംഭവിക്കാതെ ഇരിക്കെട്ടെ എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മെസ്സിയും ബാഴ്സലോണയുടെ സ്പോർടിംഗ് ഡയറക്ടർ അബിദാലുമായി കഴിഞ്ഞ ദിവസം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതോടെ മെസ്സി ക്ലബ് വിടും എന്ന് അഭ്യൂഹങ്ങളും ഉയർന്നു. എന്നാൽ മെസ്സി ബാഴ്സലോണ വിടില്ല എന്നാണ് തന്റെ വിശ്വാസം എന്ന് മുൻ ബാഴ്സലോണ കോച്ച് കൂടെ ആയ ഗ്വാർഡിയോള പറഞ്ഞു.

ബാഴ്സലോണയുടെ മാത്രം താരമാണ് മെസ്സി. അദ്ദേഹം അവിടെ തന്നെ റിട്ടയർ ചെയ്യും എന്ന് താൻ വിശ്വസിക്കുന്നു. ഗ്വാർഡിയോള പറഞ്ഞു. മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി വാങ്ങുമോ എന്ന കാര്യത്തിൽ താൻ അഭിപ്രായം പറയില്ല. പക്ഷെ മെസ്സി ബാഴ്സലോണ വിടരുത് എന്നാണ് തന്റെ ആഗ്രഹം എന്നും ഗ്വാർഡിയോള കൂട്ടിച്ചേർത്തു