രാഹുൽ ബെഹ്കെയും ബെംഗളൂരു എഫ് സിയിലേക്ക്

Newsroom

Picsart 24 05 05 09 53 06 830
Download the Fanport app now!
Appstore Badge
Google Play Badge 1

റൈറ്റ് ബാക്ക് ആയ രാഹുൽ ബെഹ്കെയെയും ബെംഗളൂരു എഫ് സി സ്വന്തമാക്കുന്നു. പുതിയ സീസണ് മുന്നോടിയായി വലിയ സൈനിംഗുകൾ ഒന്നിനു പിറകെ ഒന്നായി നടത്തുകയാണ് ബെംഗളൂരു എഫ് സി. ആൽബെർട്ട് നൊഗുവേര, പെരേര ഡിയസ് എന്നിവർക്ക് പിന്നാലെ മുംബൈ സിറ്റിയുടെ രാഹുൽ ബെഹ്കെയെയും ബെംഗളൂരു സ്വന്തമാക്കുകയാണ്. രാഹുൽ ബെഹ്കെ ബെംഗളൂരുവുമായി ഒരു പ്രീ കോണ്ട്രാക്റ്റ് ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരു 24 05 05 09 53 23 245

3 സീസൺ മുമ്പ് ബെംഗളൂരു എഫ് സി വിട്ടായിരുന്നു രാഹുൽ മുംബൈയിൽ എത്തിയത്. ഇപ്പോൾ മുംബൈ ക്ലബ് ക്യാപ്റ്റൻ കൂടിയാണ് രാഹുൽ. രണ്ടു സീസൺ മുമ്പ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമായി രാഹുൽ ബെഹ്കെ മാറിയിരുന്നു‌. ഈ സീസണിൽ ഐ എസ് എൽ കിരീടം നേടുന്നതിലും ബെഹ്കെ പ്രധാന പങ്കുവഹിച്ചു.

ഇതുവരെ 150 മത്സരങ്ങൾ ഐ എസ്‌ എല്ലിൽ കളിച്ചിട്ടുള്ള രാഹുൽ 7 ഗോളും 6 അസിസ്റ്റും സ്വന്തമാക്കി. മുംബൈ സ്വദേശിയായ രാഹുൽ ബേക്കെയെ 2017ലെ ഡ്രാഫ്റ്റിലായിരുന്നു ബെംഗളൂരു ആദ്യം സ്വന്തമാക്കിയത്. ഇന്ത്യയിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളാണ് ഇപ്പോഴും ബേഹ്കെ. പൂനെ സിറ്റിക്കു വേണ്ടിയും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും മുമ്പ് ഐ എസ് എല്ലുകളിൽ കളിച്ചിട്ടുണ്ട്. ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ഡിഫൻസിലും താരം മുമ്പ് ഉണ്ടായിരുന്നു.