ബ്രൈറ്റൺ താരത്തിന്റെ ഓവർ ഹെഡ് കിക്കിന് പ്രീമിയർ ലീഗിലെ മികച്ച ഗോളിനുള്ള അവാർഡ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രൈറ്റൺ ഹോവ് ആൽബിയന്റെ ഇറാൻ താരം ജഹാൻബാക്ഷിന്റെ ഓവർ ഹെഡ് കിക്ക് ഗോളിന് പ്രീമിയർ ലീഗിൽ ജനുവരിയിലെ മികച്ച ഗോളിനുള്ള അവാർഡ്. ചെൽസിക്ക് എതിരായ മത്സരത്തിൽ ആണ് താരം ഗോൾ നേടിയത്. മത്സരം 1-1 ന്റെ സമനിലയിൽ ആണ് അവസാനിച്ചത്.

മത്സരത്തിൽ ഏറെ വൈകി സ്വന്തം ടീം ഒരു ഗോളിന് പിന്നിൽ നിൽക്കുമ്പോൾ ആണ് താരം മികച്ച ഫിനിഷിൽ പന്ത് വലയിൽ എത്തിച്ചത്. ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇറാനിയൻ താരമാണ് ജഹാൻബാക്ഷ്. ബ്രൈറ്റന്റെ ചരിത്രത്തിൽ രണ്ടാമത്തെ താരമാണ് ഈ നേട്ടം കൈവരിക്കുന്നത്.