മെസ്സിയെ സിറ്റിയിൽ എത്തിക്കാൻ ഒരിക്കലും നോക്കിയിട്ടില്ല എന്ന് പെപ്, കാരണവും വ്യക്തമാക്കുന്നു,

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ സൂപ്പർ തരം ലയണൽ മെസ്സിയെ തന്റെ ടീമായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിക്കാൻ ഒരിക്കൽ പോലും നോക്കിയിട്ടില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. താൻ ബയേർണിൽ പോയപ്പോഴും ഇത്തരം അഭ്യൂഹങ്ങൾ കേട്ടിരുന്നു. ഞാൻ ഒരിക്കലും മാഞ്ചസ്റ്റർ സിറ്റിയോട് മെസ്സിയെ വാങ്ങാൻ പറഞ്ഞിട്ടില്ല. സിറ്റിയോട് മാത്രമല്ല ബയേർൺ മ്യൂണിച്ചിലും മെസ്സിയെ എത്തിക്കാൻ ഞാൻ നോക്കിയിട്ടില്ല. പെപ് പറഞ്ഞു.

ഇനിയും താൻ മെസ്സിയെ എന്റെ ടീമിൽ എത്തിക്കാൻ നോക്കില്ല. കാരണം എനിക്ക് അറിയാം ബാഴ്സലോണയ്ക്ക് എത്ര മാത്രം മെസ്സിയെ ആവശ്യമുണ്ട് എന്ന്. പെപ് ഗ്വാർഡിയോള പറഞ്ഞു. ബാഴ്സലോണയുടെ മുൻ പരിശീലകൻ കൂടിയായ പെപിന്റെ കീഴിൽ മെസ്സി പല റെക്കോഡുകളും അന്ന് തിരുത്തിയിരുന്നു. നിരവധി കിരീടങ്ങളും ആ ബാഴ്സലോണ നേടിയിരുന്നു‌