ലിവർപൂളിന് ഇന്ന് ആഴ്സണൽ കടമ്പ

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് കിരീടം ലക്ഷ്യം വെക്കുന്ന ക്ളോപ്പിന്റെ ലിവർപൂളിന് ഇന്ന് നിർണായക മത്സരം. മികച്ച ഫോമിലുള്ള ആഴ്സണലിനെ അവരുടെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലാണ് ലിവർപൂളിന് നേരിടാനുള്ളത്. ഇരു ടീമുകളുടെയും സീസണിൽ നിർണായകമാകുന്ന മത്സരമാകും ഇതെന്ന് ഉറപ്പാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ്.

ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ശക്തരായ മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളോട് തോറ്റ ഉനൈ എമറിയുടെ ടീമിന് ഇത് തങ്ങളുടെ വീണ്ടെടുത്ത ശക്തി ദുർബലർകെതിരെ മാത്രമുള്ളതല്ല എന്ന് തെളിയിക്കാനുള്ള അവസരമാണ്‌. ഇന്നത്തെ മത്സരത്തിൽ ലീഗ് മത്സരത്തിനിടെ ചുവപ്പ് കാർഡ് കണ്ട ഗൻഡോസിക്ക് കളിക്കാനാവില്ല. കൂടാതെ ആഴ്സണൽ നിരയിൽ സോക്രട്ടീസ്, മോൻറിയാൽ എന്നിവർക്ക് പരിക്ക് കാരണം കളിക്കാനാവില്ല.

ലിവർപൂൾ മധ്യനിര താരങ്ങളായ ഹെൻഡേഴ്സൻ, കെയ്റ്റ എന്നിവരും പരിക്ക് കാരണം ഇന്ന് കളിക്കില്ല.