നാബി കേറ്റയും ഹെൻഡേഴ്സണും ആഴ്സണലിനെതിരെ കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ നാളത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ട് താരങ്ങൾ ഉണ്ടാകില്ല എന്ന് ലിവർപൂൾ മാനേജർ ക്ലോപ്പ് പറഞ്ഞു. മധ്യനിര താരങ്ങളായ നാബി കേറ്റയും ഹെൻഡേഴ്സണുമാണ് നാളെ പുറത്ത് ഇരിക്കുക. ഹാംസ്ട്രിങ് പരിക്കുകൾ തന്നെയാണ് ഇരുതാരങ്ങളെയും നാളെ പുറത്ത് ഇരുത്തുന്നത്. കഴിഞ്ഞ ഇന്റർ നാഷണൽ ബ്രേക്കിനിടെ ആയിരുന്നു നാബി കേറ്റയ്ക്ക് ഹെൻഡേഴ്സണും പരിക്കുപറ്റിയത്.

ഈജിപ്ഷ്യൻ താരം സലായ്ക്കും പരിക്ക് ഉണ്ട് എങ്കിലും സലാ കളിക്കും എന്ന് ക്ലോപ്പ് പറഞ്ഞു. നാളെ ആഴ്സ്ണലിനെതിരെ ആണ് ലിവർപൂളിന്റെ മത്സരം. ലീഗിൽ ഇതുവരെ തോൽവി അറിയാത്ത ടീമാണ് ലിവർപൂൾ.