ഒരു വിട്ടുവീഴ്ചയും നൽകാതെ ഇന്റർ, മാർട്ടിനെസിനെ സൈൻ ചെയ്യാനുള്ള മോഹം ബാഴ്സലോണ ഉപേക്ഷിച്ചേക്കും

- Advertisement -

ലൗട്ടാരോ മാർട്ടിനെസിനെ സ്വന്തമാക്കാനുള്ള ശ്രമം ബാഴ്സലോണ ഉപേക്ഷിച്ചേക്കും എന്ന് റിപ്പോർട്ടുകൾ. ഇന്റർ മിലാൻ യാതൊരു വിധത്തിൽ ഉള്ള വിട്ടുവീഴ്ചക്കും തയ്യാറാവാത്തതാണ് ബാഴ്സലോണയെ നിരാശരാക്കുന്നത്. ലൗട്ടാരോ മാട്ടിനെസിന്റെ റിലീസ് ക്ലോസ് നൽകുക അല്ലാതെ വേറെ ഒരു വിധത്തിലും മാർട്ടിനെസിനെ വിട്ടു നൽകില്ല എന്നാണ് ഇന്റർ പറയുന്നത്.

70 മില്യണോളം ബാഴ്സലോണ വാഗ്ദാനം ചെയ്ത ഒഫർ ഇന്റർ അംഗീകരിച്ചിരുന്നില്ല‌. 111 മില്യൺ യൂറോ ആണ് മാർട്ടിനെസിന്റെ റിലീസ് ക്ലോസ്. മാർട്ടിനെസിനായുള്ള ഈ റിലീസ് ക്ലോസ് ജൂലൈ 15നേക്ക് അവസാനിക്കും. അതിനു മുമ്പ് ഈ പണം നൽകലേ ബാഴ്സക്ക് രക്ഷയുള്ളൂ. എന്നാൽ ഈ സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ ഇങ്ങനെ വലിയതുക നൽകാൻ ബാഴ്സലോണ തയ്യറല്ല. ഇതുകിണ്ട് തന്നെ തൽക്കാം മറ്റൊരു സ്ട്രൈക്കറെ അന്വേഷിക്കുകയാണ് ബാഴ്സലോണ.

Advertisement