കുർസാവയ്ക്ക് നാലു വർഷത്തെ കരാർ വാഗ്ദാനം ചെയ്ത് പി എസ് ജി

- Advertisement -

ഈ സമ്മറിൽ ക്ലബ് വിടാൻ ശ്രമിക്കുന്ന ഫ്രഞ്ച് താരം കുർസാവയെ ടീമിൽ നിലനിർത്താൻ പി എസ് ജിയുടെ ശ്രമം. പി എസ് ജിയുടെ ലെഫ്റ്റ് ബാക്കായ കുർസാവയ്ക്ക് മുന്നിൽ നാലു വർഷത്തെ കരാറാണ് ക്ലബ് വെച്ചിരിക്കുന്നത്. വലിയ വേതന വർധനവും ഈ കരാറിൽ ഉണ്ട്. കുർസാവ ഈ ഓഫർ അംഗീകരിച്ചേക്കും എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ, ചെൽസി എന്നിവർ കുർസാവയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്നുണ്ട്.അവസാന നാലു വർഷമായി പി എസ് ജിയിലാണ് കുർസാവ കളിക്കുന്നത്. ഇപ്പോൾ പി എസ് ജിയിൽ സ്റ്റാർട്ടിംഗ് ഇലവനിൽ സ്ഥിരമായി കുർസാവ ഉണ്ടാവാറുണ്ട്. 27കാരനായ താരം ഫ്രാൻസ് ദേശീയ ടീമിനായി 13 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. മൊണാക്കോയുടെ അക്കാദമി ടീമിലൂടെ വളർന്നു വന്ന താരമാണ്.

Advertisement