തിയാഗോ ലിവർപൂളിൽ എത്തും, ലീഗ് നിലനിർത്താൻ ഉറപ്പിച്ച് ക്ലോപ്പ്

- Advertisement -

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ അവരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ആ വലിയ ലക്ഷ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ബയേണിന്റെ മധ്യനിര താരമായ തിയാഗോ അൽകാന്റ്രയെ ലിവർപൂൾ ഉടൻ സ്വന്തമാക്കും എന്നാണ് പുതിയ വാർത്തകൾ‌. ബയേൺ നീണ്ടകാലമായി ആവശ്യപ്പെടുന്ന 30 മില്യൺ നൽകാൻ ലിവർപൂൾ തയ്യാറായിരിക്കുകയാണ്. അൽകാന്റ്ര ഉടൻ തന്നെ ഇംഗ്ലണ്ടിൽ എത്തി കരാറിൽ ഒപ്പുവെക്കും.

അവസാന ഏഴു സീസണുകളിലായി ബയേൺ മധ്യനിരയിൽ ആണ് തിയാഗോ കളിക്കുന്നത്. ഏഴ് സീസണിൽ ഏഴ് ബുണ്ടസ് ലീഗ കിരീടവും താരം നേടി. ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒന്നാണ് തിയാഗോ. 29കാരനായ തിയാഗോ ലിവർപൂളിൽ എത്തുന്നതോടെ ലിവർപൂൾ മധ്യനിര ലോകത്തെ തന്നെ ഏറ്റവും മികച്ച മധ്യനിരയിൽ ഒന്നാകും. ഇപ്പോൾ തന്നെ ഫബീനോ, നബി കേറ്റ, വൈനാൾഡം, ഹെൻഡേഴൺ എന്ന് തുടങ്ങി ലിവർപൂൾ മധ്യനിര ശക്തമാണ്.

Advertisement