അനസ് എടത്തൊടിക ആണ് തന്റെ കരിയർ മാറ്റിയത് എന്ന് ആശിഖ് കുരുണിയൻ

ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് കുരുണിയൻ തന്റെ ഫുട്ബോൾ കരിയറിൽ അനസ് എടത്തൊടികയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്ന് വ്യക്തമാക്കി. താം സെവൻസ് കളിച്ച് നടക്കുന്ന സമയത്ത് പൂനെ എഫ് സിയുടെ അക്കാദമിയിൽ തനിക്ക് ട്രയൽസ് ഒരുക്കി തന്നത് അനസായിരുന്നു എന്ന് ആശിഖ് പറഞ്ഞു. അന്ന് അനസായിരുന്നു പൂനെയുടെ ക്യാപ്റ്റൻ. ആ സമയത്ത് താൻ അനസിനെ നേരിട്ട് കണ്ടിട്ടു പോലുൻ ഇല്ലായിരുന്നു എന്നും ആശിഖ് പറഞ്ഞു.

പൂനെ അക്കാദമിയിൽ എത്തിയതോടെ കാര്യങ്ങൾ എല്ലാം മാറി എന്ന് ആശിഖ് പറഞ്ഞു. അവിടെ നിന്ന് സ്പെയിനിലേക്ക് പോകാൻ അവസരം ലഭിച്ചതും പിന്നീട് ഐ എസ് എല്ലിൽ ആദ്യ ഇലവനിൽ എത്താൻ കഴിഞ്ഞതുമൊക്കെ അനസ് അന്ന് ട്രയൽസ് ഒരുക്കി തന്നത് കൊണ്ടാണെന്ന് ആശിഖ് പറയുന്നു. ഇപ്പോൾ ബെംഗളൂരു എഫ് സിയുടെ താരമായ ആശിഖ് താൻ ബെംഗളൂരു എഫ് സിയിൽ ഒരുപാട് സന്തോഷവാൻ ആണെന്നും വ്യക്തമാക്കി.