ലിംഗാർഡിനെയും പെരേരയെയും വിൽക്കാൻ ഒരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന രണ്ട് താരങ്ങളെ വിൽക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മധ്യനിരയിലെ താരമായ ആൻഡ്രെസ് പെരേരയെയും അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡിനെയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഒരുങ്ങുന്നത്‌‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വന്ന താരങ്ങൾ ആയതിനാൽ പ്രകടനം മോശമായിട്ടും കൂടുതൽ അവസരങ്ങൾ ഈ രണ്ട് പേർക്കും ലഭിച്ചിരുന്നു.

എന്നാൽ സമീപ കാലത്ത് ഒന്നും നല്ല ഒരു പ്രകടനം പോലും നടത്താൻ ഈ രണ്ടു താരങ്ങൾക്കും ആയിട്ടില്ല. ഒരു വർഷത്തിൽ അധികമായൊ പ്രീമിയർ ലീഗിൽ ഒരു ഗോളൊ ഒരു അസിസ്റ്റോ നേടാൻ കഴിയാതെ നിൽക്കുകയാണ് ലിംഗാർഡ്. പെരേര ആകട്ടെ മധ്യനിരയിൽ പന്ത് നഷ്ടപ്പെടുത്തി യുണൈറ്റഡിന്റെ താളം തെറ്റിക്കുന്നതും പതിവാണ്. ഇരുവരെയും വിറ്റ് പകരം യുവ മധ്യനിര താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്. ഈ സീസൺ അവസാനത്തോടെ രണ്ട് താരങ്ങളുടെയും യുണൈറ്റഡ് കരിയർ അവസാനിക്കും എന്ന് ഉറപ്പാണ്.

Advertisement