“സിദാന്റെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ആവർത്തിക്കാൻ ഇനി ആർക്കും ആകില്ല”

- Advertisement -

റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയ സിദാന്റെ ചരിത്ര നേട്ടത്തിനൊപ്പം എത്താൻ ഇനി ആർക്കും ആവില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇന്ന് ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഇരിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി. 2016, 2017, 2018 വർഷങ്ങളിൽ ആയിരുന്നു സിദാൻ റയൽ മാഡ്രിഡിനൊപ്പം തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയത്.

ഫുട്ബോൾ ഇനി എത്ര മുന്നോട്ട് ഒഓയാലും അത്തരം ഒരു നേട്ടം ഇനി ആർക്കും സ്വന്തമാക്കാൻ ആവില്ല എന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു. മൂന്ന് തവണ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ റയൽ മാഡ്രിഡ് എത്ര കരുത്തരായ ക്ലബാണ് എന്ന് വ്യക്തമായി. റയൽ മാഡ്രിഡിന് ഏതു കാലഘട്ടത്തിലും ചാമ്പ്യൻസ് ലീഗിൽ നന്നായി കളിക്കുന്ന ടീമുണ്ട്. അതുകൊണ്ട് തന്നെ റയലിനെ ചാമ്പ്യൻസ് ലീഗിലെ നേരിടുന്നത് ഒട്ടും എളുപ്പമല്ല എന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement