ലിംഗാർഡിനെ വാങ്ങാൻ താല്പര്യം അറിയിച്ച് മൗറീനോയുടെ സ്പർസ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ സ്പർസ് ശ്രമങ്ങൾ തുടങ്ങിയതായി അഭ്യൂഹങ്ങൾ. ജോസെ മൗറീനോ ആണ് ലിങാർഡിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജോസെയ്ക്ക് കീഴിൽ ആയിരുന്നു ലിംഗാർഡിന്റെ മികച്ച പ്രകടനങ്ങൾ എല്ലാം വന്നിരുന്നത്. ഇതാണ് ജോസെ ലിംഗാർഡിൽ താല്പര്യം കാണിക്കാൻ കാരണം.

ഡെലെ അലി ക്ലബ് വിടും എന്നത് കൊണ്ട് അറ്റാക്കിൽ ഒരു ബാക്ക് അപ്പായും ലിങാർഡിനെ ജോസെ കാണുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ലിംഗാർഡിനെ എങ്ങനെ എങ്കിലും വിൽക്കാൻ ശ്രമിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. വളരെ ചെറിയ തുകയ്ക്ക് ആയാലും ലിങാർഡിനെ നൽകാൻ യുണൈറ്റഡ് തയ്യാറാണ്. അറ്റാകിംഗ് മിഡ്ഫീൽഡറായ ജെസ്സി ലിംഗാർഡ് അവസാന കുറേ കാലമായി മോശം ഫോമിലാണ് ഉള്ളത്. അവസാന ഒരു വർഷത്തിൽ ആകെ ഒരു പ്രീമിയർ ലീഗ് ഗോൾ മാത്രമെ ലിംഗാർഡ് നേടിയിട്ടുള്ളൂ.

Advertisement