ക്ലബ് വിടണമെങ്കിൽ തനിക്ക് ലഭിക്കേണ്ട തുക മുഴുവൻ ലഭിക്കണം എന്ന് സുവാരസ്

- Advertisement -

ബാഴ്സലോണ ക്ലബ് വിട്ട് താൻ പോകണം എങ്കിൽ തന്റെ കരാർ തുക മുഴുവൻ തരണം എന്ന് സുവാരസ് ബാഴ്സയെ അറിയിച്ചു. ബാഴ്സലോണ ആണ് സുവാരസിനോട് ക്ലബ് വിടാൻ ആവശ്യപ്പെട്ടത്. താരത്തിന്റെ കരാർ ഇനിയും ബാക്കിയിരിക്കെ ആണ് കോമാൻ സുവാരസിനോട് ക്ലബ് വിടാൻ ആവശ്യപ്പെട്ടത്. ബാഴ്സലോണ ഇതിനായി താരത്തിന്റെ കരാർ റദ്ദാക്കി കൊടുക്കാം എന്നായിരുന്നു പറഞ്ഞത്.

എന്നാൽ കരാർ റദ്ദാക്കിയാൽ മാത്രം പോര എന്നും കരാർ പ്രകാരം ലഭിക്കേണ്ട മുഴുവൻ തുകയും ലഭിക്കണം എന്നും സുവാരസ് ആവശ്യപ്പെട്ടു. ബാഴ്സലോണ 7 മില്യൺ വരെ മാത്രമെ നൽകാൻ പറ്റൂ എന്ന നിലപാടിലാണ്. അങ്ങനെ ആണെങ്കിൽ കരാർ തീരും വരെ ബാഴ്സലോണയിൽ തന്നെ നിൽക്കാൻ സുവാരസ് തീരുമാനിക്കും. തന്നെ കളിപ്പിച്ചില്ല എങ്കിലും ബാഴ്സ വിടാൻ സുവാരസ് തയ്യാറാകില്ല. ബാഴ്സലോണയുടെ അവസാന മൂന്ന് പ്രീസീസൺ മത്സരങ്ങളിലും സുവാരസിനെ കോമാൻ കളിപ്പിച്ചിരുന്നില്ല

Advertisement