ലെങ്ലെറ്റിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം

- Advertisement -

ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ ലെങ്ലെറ്റിനായി ഇന്റർ മിലാന്റെ ശ്രമം. വൻ ഓഫർ നൽകി ഫ്രഞ്ച് താരത്തെ ഇറ്റലിയിലേക്ക് എത്തിക്കാൻ ആണ് ഇന്റർ മിലാൻ ശ്രമിക്കുന്നത്. അവസാന രണ്ട് സീസണികളിലായി പികെയ്ക്ക് ഒപ്പം ബാഴ്സലോണ ഡിഫൻസിലെ പ്രധാന പോരാളിയാണ് ലെങ്ലെറ്റ്. 24കാരനായ താരത്തെ ഒഎഉ വിധത്തിലും ബാഴ്സലോണ വിട്ടു നൽകിയേക്കില്ല.

എന്നാൽ ലെങ്ലെറ്റ് താല്പര്യം കാണിക്കുകയാണെങ്കിൽ റിലീസ് ക്ലോസ് നൽകി ആയാലും താരത്തെ സ്വന്തമാക്കാൻ ആണ് ഇന്റർ മിലാൻ ശ്രമിക്കുന്നത്. 2018ൽ ആയിരുന്നു സെവിയെ വിട്ട് ലെങ്ലെറ്റ് ബാഴ്സലോണയിലേക്ക് എത്തിയത്. ആദ്യം ഉംറ്റിറ്റിക്ക് പിറകുലായിരുന്നു ലെങ്ലെറ്റിന്റെ സ്ഥാനം എങ്കിലും പിന്നീട് ടീമിലെ സ്ഥിര സാന്നിദ്ധ്യമായി ലെങ്ലെറ്റ് മാറുകയായിരുന്നു.

Advertisement