മെസ്സി ലോകത്തെ ഏറ്റവും മികച്ച താരം എന്ന് റൊണാൾഡോ, ക്രിസ്റ്റ്യാനോ ആദ്യ അഞ്ചിൽ പോലുമില്ല

ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരം ലയണൽ മെസ്സി ആണ്. മെസ്സിയുടെ നിലവാരത്തിൽ ഒരാൾ പോലും വേറെ ഇല്ല എന്ന് റൊണാൾഡോ പറയുന്നു. മെസ്സി എന്നും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഇപ്പോൾ കളിക്കുന്ന മികച്ച അഞ്ചു താരങ്ങളെ എടുത്താൽ മെസ്സി അവരുടെ ഏറ്റവും മുകളിൽ ഉണ്ടാകും എന്ന് റൊണാൾഡോ പറഞ്ഞു.

മെസ്സി കഴിഞ്ഞാൽ സലാ ആണ് റൊണാൾഡോയുടെ ടോപ് 5ൽ ഉള്ളത്. ഹസാർഡ്, നെയ്മർ, എമ്പപ്പെ എന്നിവരും ലിസ്റ്റിൽ ഉണ്ട്. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രസീൽ ഇതിഹാസം റൊണാൾഡോ ആദ്യ അഞ്ചിൽ ഉൾപ്പെടുത്തിയില്ല.

Previous articleലെങ്ലെറ്റിനെ സ്വന്തമാക്കാൻ ഇന്റർ മിലാൻ ശ്രമം
Next articleഒലിവർ ഖാനെ വീഴ്‌ത്തിയ ഒക്കോച്ചയുടെ ആ ഗോൾ ജർമ്മൻ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ചത് എന്നു ക്ലോപ്പ്