30 മില്ല്യണും റൊമാനിയൻ താരവും, ലോകടെല്ലിക്ക് വേണ്ടി യുവന്റസ് രംഗത്ത്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ താരം മാനുവൽ ലോകടെല്ലി സ്വന്തമാക്കൻ വമ്പൻ ഓഫറുമായി യുവന്റസ് രംഗത്ത്. 30മില്ല്യൺ യൂറോയും റൊമാനിയൻ യുവതാരമായ ഡ്രാഗുസിനെയും നൽകാമെന്ന ഓഫറാണ് യുവന്റസ് ഇറ്റാലിയൻ റൈവൽസായ സാസുവോളോയ്ക്ക് മുന്നിൽ വെച്ചിരിക്കുന്ന ഓഫർ.

സാസുവോളൊയുടെ മധ്യനിര താരമായ ലോകടെല്ലി യൂറോ കപ്പിൽ അസൂറിപ്പടയുടെ സുപ്രധാനതാരമായി മാറിയിരിക്കുകയാണ്. യൂറോയിൽ സ്വിറ്റ്സർലാന്റിനെ ഇറ്റലി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ രണ്ടു ഗോളുകളും പിറന്നത് സസുവോളോയുടെ മിഡ്ഫീൽഡർ ലോകടെല്ലിയുടെ ബൂട്ടിൽ നിന്നാണ്. 40മില്ല്യൺ യൂറോയാണ് ലോകടെല്ലിക്കായി സാസുവോളോ ആവശ്യപ്പെട്ടിരുന്നത്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ലോകടെല്ലിക്കായി രംഗത്തുണ്ടെങ്കിലും മുൻനിരയിൽ യുവന്റസ് തന്നെയാണുള്ളത്.

പുതിയ പരിശീലകൻ അല്ലെഗ്രിക്ക് കീഴിൽ വമ്പൻ തിരിച്ച് വരവിനായാണ് യുവന്റസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മധ്യനിര ശക്തമാക്കാനാണ് ബിയാങ്കൊനേരികളുടെ ശ്രമം. യുവന്റസിലേക്ക് പോവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന ലോകടെല്ലി യൂറോക്ക് ശേഷമാകും ട്രാൻസ്ഫറിൽ തീരുമാനമെടുക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുർക്കിയേയും സ്വിറ്റ്സർലാന്റിനേയും പരാജയപ്പെടുത്തിയ ഇറ്റലി യൂറോ 2020യിൽ നോക്കൗട്ടിൽ എത്തുന്ന ആദ്യ ടീമായും മാറിയിരുന്നു.