ഫ്രാൻസിന് തിരിച്ചടിയായി ഡെംബെലെയുടെ പരിക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് തിരിച്ചടിയായി ബാഴ്സ താരം ഒസ്മാൻ ഡെംബെലെയുടെ പരിക്ക്. ഇന്നലെ നടന്ന ഹംഗറിക്കെതിരായ മത്സരത്തിനിടെയാണ് ഡെംബെലെക്ക് പരിക്കേറ്റത്ത്. ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് കൊണ്ട് ഹംഗറി സമനില പിടിക്കുകയായിരുന്നു. കളിയിൽ റാബിയോടിന് പകരക്കാരനായി 57ആം മിനുട്ടിലാണ് ബാഴ്സലോണ വിംഗർ ഇറങ്ങിയത്. മൂന്ന് മിനുട്ടിനുള്ളിൽ തന്നെ പരിക്കേറ്റ് ഡെംബെലെക്ക് കളം വിടേണ്ടിയും വന്നു.

അത്ലെറ്റിക്കോ മാഡ്രിഡിന്റെ തോമസ് ലെമാർ പകരക്കാരനായി കളത്തിലിറങ്ങേണ്ടതായും വന്നു. ഡെംബെലെയുടെ വലത് കാലിലാണ് പരിക്കേറ്റത്. യൂറോ കപ്പിൽ 24കാരനായ ഡെംബെലെയുടെ കാര്യം കൂടുതൽ പരുങ്ങലിലുമായി. മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ ഇനിയുള്ള മത്സരങ്ങൾ ഫ്രാൻസിന് നിർണായകമാണ്.

കരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിലായിരുന്ന ഡെംബെലെക്ക് ഈ സീസണിൽ 6‌മത്സരങ്ങൾ മാത്രമേ ൻഷ്ടപ്പെട്ടിരുന്നുള്ളൂ. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ 44 മത്സരങ്ങൾ കളിച്ച ഡെംബെലെ 11 ഗോളുകൾ അടിക്കുകയും അഞ്ച് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. പോർച്ചുഗല്ലിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം.