ഡിയാഗോ ഡാലോട്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കും, താല്പര്യം പ്രകടിപ്പിച്ച് എവർട്ടൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് റൈറ്റ് ബാക്ക് ആയ ഡിയാഗോ ഡാലോട്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണോടെ വിൽക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വലിയ പ്രതീക്ഷയോടെ എത്തിയ യുവതാരത്തിന് യുണൈറ്റഡിൽ ഇതുവരെ തന്റെ മികവ് തെളിയിക്കാൻ ആയിട്ടില്ല. ഒലെയുടെ കീഴിൽ മാച്ച് സ്ക്വാഡിൽ പോലും എത്താൻ ഡാലോട്ടിനാവുന്നില്ല. ഇതാണ് താരത്തെ വിൽക്കാൻ യുണൈറ്റഡ് ശ്രമിക്കാൻ കാരണം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ എവർട്ടൺ ഇപ്പോൾ ഡാലോട്ടിനായി രംഗത്തുണ്ട്. 16 മില്യണോളമാണ് ഡാലോട്ടിനായി എവർട്ടൺ വാഗ്ദാനം ചെയ്തത്. ഈ ഓഫർ യുണൈറ്റഡ് സ്വീകരിക്കാൻ ആണ് സാധ്യത. പോർട്ടോയിൽ നിന്നായിരുന്നു രണ്ട് വർഷം മുമ്പ് 19കാരനായിരിക്കെ ഡിയാഗോ ഡാലോട്ട് യുണൈറ്റഡിലേക്ക് എത്തിയത്.