മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകരമായി മുന്നോട്ട്, ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

277 റണ്‍സെന്ന പാക്കിസ്ഥാന്‍ നല്‍കിയ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം  38 ഓവറില്‍ 96/2 എന്ന നിലയില്‍ ആണ് . 42 റണ്‍സ് നേടിയ ജോ റൂട്ടും 4 റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.  10 റണ്‍സ് നേടിയ റോറി ബേണ്‍സിനെ മുഹമ്മദ് അബ്ബാസ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഡൊമിനിക് സിബ്ലേയുടെ(36) വിക്കറ്റ് യസീര്‍ ഷായും നേടി. വിജയത്തിനായി ഇംഗ്ലണ്ട് 181 റണ്‍സ്  കൂടി നേടേണ്ടതുണ്ട്.

നേരത്തെ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 169 റണ്‍സില്‍ അവസാനിച്ചിരുന്നു. യസീര്‍ ഷാ നേടിയ 33 റണ്‍സാണ് ഓള്‍ഔട്ട് ആകുന്നതിന് മുമ്പ് പാക്കിസ്ഥാന്റെ എടുത്ത് പറയാവുന്ന പ്രകടനം.