പുലിസിക്കിന് പിന്നാലെ മെക്സിക്കൻ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങി ചെൽസി

na

Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കൻ താരം ക്രിസ്ത്യൻ പുലിസിക്കിന് പിന്നാലെ മെക്സിക്കൻ താരത്തെ ലണ്ടനിൽ എത്തിക്കാൻ ചെൽസിയുടെ ശ്രമം. പി എസ് വി താരം ഹിർവിങ് ലൊസാനോയെ ഈ മാസം തന്നെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. 23 വയസുകാരനായ താരം മെക്സിക്കൻ ദേശീയ ടീം അംഗമാണ്.

ഗോളുകൾക്ക് ഹസാർഡിനെ ഏറെ ആശ്രയിക്കുന്ന ചെൽസി ആക്രമണ നിരയിലേക്ക് ഗോളുകൾ നേടാനാവുന്ന വിങ്ങറെ തേടിയുള്ള ചെൽസിയുടെ ശ്രമം ലൊസാനോയിൽ അവസാനിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ ഡച് ക്ലബ്ബിനായി താരം 11 ഗോളുകൾ നേടി മികച്ച ഫോമിലാണ്. ചെൽസിക്ക് പുറമെ മിലാൻ, നാപോളി ടീമുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. ഏതാണ്ട് 36 മില്യൺ യൂറോയോളം താരത്തിനായി ക്ലബ്ബ്ൾക്ക് മുടക്കേണ്ടി വരും.