അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് കവാനിക്ക് പിറകെ

- Advertisement -

ട്രാൻസ്ഫർ മാർക്കറ്റിൽ പലർക്കും പിറകെ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനിയിലേക്ക് എത്തിയിരിക്കുകയാണ്‌. കവാനി മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പുവെക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരം 2022വരെയുള്ള കരാർ ഒപ്പുവെച്ച് നാളെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ അത്ര കുറച്ചു സമയം മാത്രമേ ഉള്ളൂ.

ഉറുഗ്വേ താരമായ കവാനിക്ക് വേണ്ടി യൂറോപ്പിലെ വൻ ക്ലബുകളും ശ്രമിച്ചിരുന്നു. എന്നാൽ താരത്തിന്റെ വലിയ വേതനം ആയിരുന്നു എല്ലാവർക്കും പ്രശ്നമായത്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കാൻ മാർഷ്യൽ മാത്രമേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ഉള്ളൂ. പിന്ന് ഉള്ള ഇഗാളോയെ ലീഗ് കപ്പ് മത്സരങ്ങൾക്ക് അല്ലാതെ വിശ്വസിക്കാൻ ഒലെ ഒരുക്കമല്ല. അതുകൊണ്ട് തന്നെ കവാനിയെ പോലെ ഒരു താരം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിന് അത് വലിയ കരുത്താകും.

പി എസ് ജിയുമായുള്ള കരാർ അവസാനിച്ചതോടെ കവാനി ഇപ്പോൾ ഫ്രീ ഏജന്റാണ്. ഏഴ് വർഷം പി എസ് ജിയുടെ നേടുംതൂണായിരുന്ന കവാനി പി എസ് ജി പുതിയ കരാർ നൽകാത്തതിനാൽ ജൂൺ അവസാനം ക്ലബ് വിടുകയായിരുന്നു‌. 33കാരനായ കവാനി 2013ൽ ആയിരുന്നു പി എസ് ജിയിൽ എത്തിയത്. പി എസ് ജിക്ക് വേണ്ടി 301 മത്സരങ്ങൾ കളിച്ച കവാനി 200 ഗോളുകൾ നേടിയിട്ടുണ്ട്. പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. 19 കിരീടങ്ങളും പി എസ് ജിക്ക് ഒപ്പം നേടിയിട്ടുണ്ട്.

Advertisement