വീണ്ടും ഗോൾ ഇല്ലാതെ അത്ലറ്റിക്കോ മാഡ്രിഡ്!

20201003 215738
- Advertisement -

ലാലിഗയിൽ ഒരിക്കൽ കൂടെ ഗോളൊന്നും നേടാൻ കഴിയാതെ അത്ലറ്റിക്കോ മാഡ്രിഡ് . ആദ്യ മത്സരത്തിൽ ആറു ഗോളുകൾ അടിച്ച അത്ലറ്റിക്കോ മാഡ്രിഡ് ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഒരു ഗോൾ പോലും നേടാതെ വിഷമിക്കുന്നത്. ഇന്ന് വിയ്യറയലിന് എതിരായ മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്‌ സുവാരസും ഫെലിക്സും കോസ്റ്റയും ഒക്കെ ഉണ്ടായിട്ടും ഗോൾ നേടാൻ അത്ലറ്റിക്കോ മാഡ്രിഡിനായില്ല.

മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും കഷ്ടപ്പെട്ടു. ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ വരെ ഇന്ന് സിമിയോണിയുടെ ടീമിനായില്ല. ആദ്യ 70 മിനുട്ട് സുവാരസ് കളിച്ചു. എങ്കിലും പൂർണ്ണ ഫിറ്റ്നെസിൽ ഇല്ലാത്തതു പോലെ ആയിരുന്നു സുവാരസിന്റെ പ്രകടനം. മൂന്ന് മത്സരത്തിൽ 5 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്. വിയ്യാറയൽ 8 പോയിന്റുമായി ലീഗിൽ ഒന്നാമതാണ് ഉള്ളത്.

Advertisement