ബെല്ലെറിനെ ലക്ഷ്യം വെച്ച് യുവന്റസ്

ആഴ്സണൽ ഫുൾബാക്ക് ഹെക്ടർ ബെല്ലെറിനെ ലക്ഷ്യമിട്ട് യുവന്റസ് രംഗത്ത്. റൈറ്റ് ബാക്കിൽ അറ്റാക്കിംഗ് മൈൻഡ് ഉള്ള ഒരു താരത്തെ ആണ് യുവന്റസ് നോക്കുന്നത്. ആ അന്വേഷണമാണ് ഇപ്പോൾ ബെല്ലെറിനിൽ എത്തി നിൽക്കുന്നത്. താരത്തെ സ്വന്തമാക്കുക എളുപ്പമായിരിക്കും എന്ന് യുവന്റസ് പ്രതീക്ഷിക്കുന്നു. ആഴ്സണൽ വിടുമെന്ന് നേരത്തെ ബെല്ലെറിൻ സൂചനകൾ നൽകിയിരുന്നു.

2011മുതൽ ആഴ്സണലിൽ ഉള്ള താരമാണ് ബെല്ലിറിൻ. 25കാരനായ താരം ഇതിനകം ആഴ്സണലിനു വേണ്ടി 150ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ബാഴ്സലോണ അക്കാദമിയിൽ ഉണ്ടായിരുന്ന താരമാണ്. തനിക്ക് സ്പെയിനിലേക്ക് തിരികെ പോകണം എന്ന് നേരത്തെ ബെല്ലെറിൻ പറഞ്ഞിരുന്നു. എന്നാൽ സ്പെയിനിൽ നിന്ന് ഇതുവരെ കാര്യമായ ഓഫർ ഒന്നും ബെല്ലെറിനെ തേടി വന്നിട്ടില്ല.

Previous articleഒലിവർ ഖാനെ വീഴ്‌ത്തിയ ഒക്കോച്ചയുടെ ആ ഗോൾ ജർമ്മൻ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ചത് എന്നു ക്ലോപ്പ്
Next articleകഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ 100 താരങ്ങളിൽ രണ്ട് പേർ മാത്രം വനിത താരങ്ങൾ