ഒലിവർ ഖാനെ വീഴ്‌ത്തിയ ഒക്കോച്ചയുടെ ആ ഗോൾ ജർമ്മൻ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ചത് എന്നു ക്ലോപ്പ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

നൈജീരിയൻ ഇതിഹാസതാരം ജെ ജെ ഒക്കോച്ചയുടെ 1992-93 ബുണ്ടസ് ലീഗ സീസണിലെ ബയേൺ മ്യൂണിച്ചിനു എതിരായ ഗോൾ ജർമ്മൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ ആണെന്ന് ലിവർപൂളിന്റെ ജർമ്മൻ പരിശീലകൻ ജൂർഗൻ ക്ലോപ്പ്. അന്ന് ഫ്രാങ്ക്‌ഫർട്ട് താരം ആയിരുന്ന ഒക്കോച്ചയുടെ ഗോൾ വളരെ അധികം ശ്രദ്ധ നേടിയിരുന്നു. ലോക ഫുട്‌ബോൾ കണ്ട ഏറ്റവും മഹാനായ ഡ്രിബിലർമാരിൽ ഒരാൾ ആയി അറിയപ്പെടുന്ന ഒക്കോച്ച ഗോൾ കീപ്പർ ഒലിവർ ഖാനെ കൂടാതെ 3,4 പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് ആണ് ആ ഗോൾ നേടിയത്. ഒക്കോച്ചയുടെ പന്തടക്കത്തിന് മുന്നിൽ ഒളിവിർ ഖാൻ അടക്കമുള്ളവർ നിലത്ത് വീഴുക പോലും ചെയ്തു.

തന്റെ കരിയറിൽ നൈജീരിയക്ക് ആയി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് നേടിയ ഒക്കോച്ച ഫ്രാങ്ക്‌ഫർട്ട്, ഫെനർബാച്ചെ, പാരീസ് സെന്റ് ജർമ്മൻ തുടങ്ങിയ യൂറോപ്യൻ വമ്പൻ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയ താരം ആണ്. ഇംഗ്ലീഷ് ഫുട്‌ബോളിൽ ബോൾട്ടൻ വാണ്ടേഴ്സ്, ഹൾ സിറ്റി എന്നിവർക്ക് ആയും ഒക്കോച്ച ബൂട്ട് കെട്ടിയിട്ടുണ്ട്. ആഫ്രിക്കൻ ഇതിഹാസം ആയ ഒക്കോച്ചയുടെ ഗോൾ എന്നും ജർമ്മൻ ഫുട്‌ബോളിലെ ഏറ്റവും മികച്ചത് എന്നു അഭിപ്രായപ്പെട്ട ക്ലോപ്പ്, അത് എന്നും തന്റെ ഓർമ്മയിൽ ഉള്ള ഒന്നാണെന്നും പറഞ്ഞു.