കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ 100 താരങ്ങളിൽ രണ്ട് പേർ മാത്രം വനിത താരങ്ങൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എല്ലാ രംഗത്തും എന്ന പോലെ കായിക മേഖലയിലും കടുത്ത അസമത്വം നിലനിൽക്കുന്നു എന്ന പരാതി പലപ്പോഴും ഉയർന്നു വരുന്ന ഒന്നാണ്. സമീപകാലത്ത് പുരുഷ ഫുട്‌ബോൾ താരങ്ങൾക്ക് സമാനമായ പ്രതിഫലം ലഭിക്കണം എന്നു ആവശ്യപ്പെട്ടു വനിത ഫുട്‌ബോൾ താരങ്ങൾ നടത്തിയ പോരാട്ടം ഒക്കെ ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ഫോർബിസിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയ ആദ്യ 100 കായികതാരങ്ങളുടെ കണക്കിൽ വെറും 2 മാത്രം വനിതാ കായികതാരങ്ങൾ ഇടം പിടിച്ചിരിക്കുന്നു എന്നിടത്ത് പ്രതിഫലത്തിലും പരസ്യവരുമാനത്തിലും ഉള്ള അന്തരം എടുത്തു കാണിക്കുന്നു. ടെന്നീസ് താരങ്ങൾ ആയ സെറീന വില്യംസ്, നയോമി ഒസാക്ക എന്നിവർ മാത്രം ആണ് ലിസ്റ്റിലെ വനിതാ താരങ്ങൾ.

ലിസ്റ്റിൽ 29 സ്ഥാനത്ത് 37.4 മില്യൻ ഡോളർ വാർഷിക വരുമാനം ഉള്ള ഒസാക്കയുടെ സ്ഥാനം. അതേസമയം 33 സ്ഥാനത്ത് ആണ് സെറീനയുടെ സ്ഥാനം. പാരമ്പര്യം ആയി പലപ്പോഴും വനിത ടെന്നീസ് താരങ്ങൾ ആണ് ഈ ലിസ്റ്റിൽ സ്ഥാനം പിടിക്കാറുള്ള കായിക താരങ്ങൾ എന്നതും വസ്തുത ആണ്. ടെന്നീസിൽ മത്സരങ്ങൾ ജയിച്ചാൽ സമാനമായ പ്രതിഫലം ലഭിക്കുന്നു എന്നതും പരസ്യ വരുമാനവും അവർക്ക് സഹായകമാകുന്നു. ഒരു വനിതാ കായിക താരം ഒരു വർഷം നേടുന്ന ഏറ്റവും ഉയർന്ന വരുമാനം ആണ് ഒസാക്ക ഈ വർഷം നേടിയത് എന്നാൽ ലിസ്റ്റിൽ ഒന്നാമത് ഉള്ള റോജർ ഫെഡററും ആയി താരതമ്യം ചെയ്യുമ്പോൾ അത് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ മൂന്നിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ എന്നത് പ്രതിഫലത്തിൽ കായികരംഗത്തെ സ്ത്രീ പുരുഷ അന്തരം എടുത്ത് കാണിക്കുന്നു.