“ജെറോം ബോട്ടങ്ങിനെ ബാഴ്സലോണയിൽ എത്തിക്കില്ല”

- Advertisement -

ബയേൺ മ്യൂണിക്ക് താരം ജെറോം ബോട്ടാങ്ങ് ബാഴ്സലിയേക്കെത്തില്ലെന്ന് ഉറപ്പായി. ബോട്ടാങ്ങ് ക്ലബ്ബ് വിടുമെന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് പ്രഖ്യാപിച്ചു. പത്ത് വർഷത്തിന് ശേഷമാണ് ജെറോം ബോട്ടാങ്ങ് ബവേറിയ വിടുന്നത്. പിഎസ്ജിയിലേക്കോ ബാഴ്സലോണയിലെക്കോ ബോട്ടാങ്ങ് പോവുമെന്ന് ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നത്.

അതേ സമയം 32കാരനായ ബോട്ടാങ്ങിനെ ക്യാമ്പ് നൂവിലെത്തിക്കാൻ ബാഴ്സക്ക് താത്പര്യമില്ല. പ്രതിരോധത്തിലെ പിഴവുകൾക്ക് ബാഴ്സ വലിയ വിലയാണ് നൽകേണ്ടി വരുന്നതെന്ന് തിരിച്ചറിഞ്ഞ പരിശീലകൻ കൂമൻ പുതിയ സൈനിംഗുകൾക്കായി ശ്രമിക്കുന്നുണ്ട്. പിക്വെക്ക് പിൻഗാമിയെ എത്തിക്കാനുള്ള ശ്രമവും ക്ലബ്ബ് തുടങ്ങിയിട്ടുണ്ട്. ഉംറ്റിറ്റിയുടെ പരിക്കുകളും ബാഴ്സക്ക് വിനയാകുന്നുണ്ട്. പ്രതിരോധം ശക്തമാക്കാൻ ഒരു സെന്റർ ബാക്കിനെയെങ്കിലും ബാഴ്സ ടീമിലെത്തിച്ചേക്കും.

Advertisement