ബാഴ്സലോണയുമായി കരാർ ചർച്ചയ്ക്ക് ഇല്ല, ക്ലബ് വിടാൻ ഉറച്ച് സെമെഡോ

ബാഴ്സലോണയുടെ ഫുൾബാക്കായ സെമെദോ ക്ലബ് വിടും എന്ന് ഏകദേശം ഉറപ്പായി. ബാഴ്സലോണയുമായുള്ള എല്ലാ കരാർ ചർച്ചകളും സെമെദോ അവസാനിപ്പിച്ചതായി ആണ് സ്പെയിനിൽ നിന്നുള്ള വാർത്തകൾ. തനിക്ക് ഏതു വിധത്തിലും ഈ സീസണോടെ ബാഴ്സലോണ വിടണമെന്നാണ് പോർച്ചുഗീസ് താരം നിശ്ചയിച്ചിരിക്കുന്നത്.

അവസാന മൂന്ന് വർഷമായി ബാഴ്സലോണക്ക് ഒപ്പം ഉണ്ടെങ്കിലും ഒരു സ്ഥിരത സെമെദോയ്ക്ക് ബാഴ്സയിൽ ലഭിച്ചിട്ടില്ല. തന്റെ കരിയറിന്റെ നല്ല സമയം ഇങ്ങനെ അവസരമില്ലാതെ കളയേണ്ടതില്ല എന്ന് താരം കരുതുന്നു‌. ബാഴ്സലോണ സെമെദോയെ മാഞ്ചസ്റ്റർ സിറ്റിക്ക് നൽകി പകരം സിറ്റിയുടെ കാൻസെലോയെ ടീമിൽ എത്തിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്.

Previous articleപ്രീമിയർ ലീഗ് ജൂൺ 8ന് തുടങ്ങാൻ ധാരണ
Next articleലാലിഗ താരങ്ങൾ മുഴുവൻ മൂന്ന് തവണ കൊറോണ ടെസ്റ്റ് നടത്തണം