പ്രീമിയർ ലീഗ് ജൂൺ 8ന് തുടങ്ങാൻ ധാരണ

പ്രീമിയർ ലീഗ് തുടങ്ങാൻ ഒരു തീയതി ഇപ്പോഴും ഔദ്യോഗികമായി അറിയിപ്പായില്ല എങ്കിലും ജൂൺ 8നാകും സീസൺ പുനരാരംഭിക്കുക എന്ന് സൂചന. ഇന്നലെ നടന്ന പ്രീമിയർ ലീഗ് ക്ലബുകളുടെ ചർച്ചയിൽ സീസൺ എങ്ങനെയെങ്കിലും പൂർത്തിയാക്കണം എന്ന് സംയുക്തമായ തീരുമാനം ഉണ്ടായിരുന്നു. ഈ തീരുമാനത്തിനൊപ്പം വന്ന ചർച്ചയിൽ ആണ് ജൂൺ 8 ആകും ഏറ്റവും അനുയോജ്യമായ തീയതി എന്നും അഭിപ്രായമുണ്ടായത്.

ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 92 മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ഇവ 40 ദിവസങ്ങൾ കൊണ്ട് നടത്താൻ ആകും എന്നാണ് പ്രീമിയർ ലീഗ് വിശ്വസിക്കുന്നത്. രാജ്യാന്തര മത്സരങ്ങളോ യൂറോപ്യൻ മത്സരങ്ങളൊ ഇതിന് ഇടയിൽ ഉണ്ടാകില്ല എന്നും ഉറപ്പായിട്ടുണ്ട്. ജൂൺ 8നും മത്സരം തുടങ്ങാൻ ആയില്ല എങ്കിൽ അത് അടുത്ത സീസണെയും കാര്യമായി ബാധിച്ചേക്കും.

Previous articleസാമ്പത്തിക പ്രതിസന്ധി, ഫുട്ബോളിലെ പ്രധാന രണ്ടു കാര്യങ്ങൾക്ക് തടസ്സമാകും
Next articleബാഴ്സലോണയുമായി കരാർ ചർച്ചയ്ക്ക് ഇല്ല, ക്ലബ് വിടാൻ ഉറച്ച് സെമെഡോ