ബ്രസീലിയൻ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേര മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ തിരികെ വരും. ലാസിയോയിൽ ലോണിൽ കളിക്കുകയായിരുന്ന താരത്തെ സ്വന്തമാക്കാൻ ലാസിയോ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് തന്നെ താരം വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിനൊപ്പം ചേരും. പെരേരയെ ഈ സമ്മറിൽ തന്നെ വിൽക്കാൻ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. സ്പെയിനിൽ നിന്നും പെരേരക്ക് ഓഫറുകൾ ഉണ്ട്.
25കാരനായ താരം യുണൈറ്റഡിൽ അക്കാദമി കാലഘട്ടം മുതൽ ഉണ്ട്. എന്നാൽ ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായി യുണൈറ്റഡിനു വേണ്ടി തിളങ്ങാൻ പെരേരയ്ക്ക് ആയിട്ടില്ല. മുമ്പും പല ക്ലബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ മാഞ്ചസ്റ്ററിൽ നിന്ന് പെരേര പോയിട്ടുണ്ട്.