അഗ്വേറോക്ക് പകരം ഹാളണ്ടിനെ എത്തിക്കാനുള്ള ശ്രമത്തിൽ മാഞ്ചസ്റ്റർ സിറ്റി

അഗ്വേറൊ സിറ്റി വിട്ടു പോകും എന്നുറപ്പായതോടെ പുതിയ സ്ട്രൈക്കർക്കായുള്ള അന്വേഷണത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. പുതിയ സ്ട്രൈക്കർക്കായുള്ള ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് നോർവീജിയൻ താരമായ ഹാളണ്ടാണ്. ഡോർട്മുണ്ടിന്റെ താരമായ ഹാളണ്ടിനെ എന്തു വില നൽകിയും ടീമിൽ എത്തിക്കാൻ ആണ് ബാഴ്സലോണ ശ്രമിക്കുന്നത്. ഡോർട്മുണ്ട് 180 മില്യണോളമാണ് ഹാളണ്ടിനായി ആവശ്യപ്പെടുന്നത്.

ഹാളണ്ടിനെ സ്വന്തമാക്കാനുള്ള വലിയ സാമ്പത്തിക സ്ഥിതിയുള്ള അപൂർവ്വം ക്ലബുകളിൽ ഒന്നാണ് സിറ്റി. സിറ്റിക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ എന്നീ ക്ലബുകളും ഹാളണ്ടിന് പിറകിലുണ്ട്. ഈ സീസൺ ബുണ്ടസ് ലീഗയിൽ 21 ഗോളുകൾ ഇതിനകം ഹാളണ്ട് അടിച്ചിട്ടുണ്ട്. ഹാളണ്ടിനെ കിട്ടില്ല എങ്കിൽ സ്പർസിന്റെ കെയ്നിനായും സിറ്റി ഒരു ശ്രമം നടത്തും.