അനിരുദ്ധ് താപയ്ക്ക് കൊറോണ നെഗറ്റീവ് ആയി

Img 20210607 020205
- Advertisement -

ഇന്ത്യൻ മധ്യനിര താരം അനിരുദ്ധ് താപക്ക് ടീമിനൊപ്പം ചേരാം. മൂന്ന് ദിവസം മുമ്പ് കൊറോണ പോസിറ്റീവ് ആയ അനിരുദ്ധ് താപ ഇന്നലെ നടന്ന കൊറോണ പരിശോധനയിൽ നെഗറ്റീവ് ആയി. ദോഹയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന താരത്തിന് ഖത്തറിലെ ആരോഗ്യ വിദഗ്ദ്ധർ മെഡിക്കൽ ക്ലിയറൻസ് നൽകി. താരത്തിന് ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനം നടത്താം.

കൊറോണ നെഗറ്റീവ് ആയെങ്കിലും ഇന്നത്തെ ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ താപയെ ഇറക്കാൻ സാധ്യതയില്ല. അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ അനിരുദ്ധ് താപ കളിക്കും. ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരത്തിൽ അനിരുദ്ധ് താപ ടീമിൽ തന്നെ ഇല്ലായിരുന്നു. ഇന്ത്യക്ക് വേണ്ടി 26 മത്സരങ്ങളോളം കളിച്ച താരമാണ് താപ. ഖത്തറിനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യ ഇനി രണ്ടു മത്സരങ്ങളും വിജയിച്ച് ഏഷ്യൻ കപ്പ് യോഗ്യത നേടൽ ആകും ലക്ഷ്യമിടുന്നത്.

    Advertisement