ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ, വിജയിച്ചെ പറ്റൂ

20210606 210918
- Advertisement -

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിലെ ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് വീണ്ടും ഇറങ്ങും. വിജയിക്കാൻ സാധിക്കാവുന്ന മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്. ദോഹയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മൂന്ന് പോയിന്റ് നേടുക ഇന്ത്യക്ക് അത്യാവശ്യമാണ്. ലോകകപ്പ് യോഗ്യത പ്രതീക്ഷ നേരത്തെ തന്നെ അവസാനിച്ച ഇന്ത്യക്ക് അവസാന രണ്ടു മത്സരങ്ങൾ വിജയിച്ചാൽ മാത്രമെ ഏഷ്യൻ കപ്പ് യോഗ്യത എങ്കിലും ലഭിക്കുകയുള്ളൂ.

ബംഗ്ലാദേശിനെ ഗ്രൂപ്പിൽ ആദ്യം നേരിട്ടപ്പോൾ ഇന്ത്യ കൊൽക്കത്തയിൽ വെച്ച് അവരോട് സമനില വഴങ്ങിയിരുന്നു. ശക്തമായ ഡിഫൻസ് തന്നെയാണ് ബംഗ്ലാദേശിന്റെ കരുത്ത്. ഇന്ത്യൻ നിരയിൽ ഇന്ന് അനിരുദ്ധ് താപയും രാഹുൽ ബെഹ്കെയും ഉണ്ടാകില്ല. റൗളിംഗ് ബോർജസ് ഇന്ന് കളത്തിൽ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിനെതിരെ നന്നായി ഡിഫൻഡ് ചെയ്ത ഇന്ത്യക്ക് ഇന്ന് അറ്റാക്കിലാകും ശ്രദ്ധ കൊടുക്കേണ്ടി വരിക. സ്റ്റിമാച് വന്നതു മുതൽ ഗോളടിക്കുന്നതിൽ ഇന്ത്യ ഏറെ കഷ്ടപ്പെടുന്നുണ്ട്. സുനിൽ ഛേത്രിയിൽ ആകും ഗോളിൽ ഇന്ത്യയുടെ പ്രതീക്ഷ. മന്വീർ തന്നെയാകും ഇന്നും ഛേത്രിയുടെ ഒപ്പം അറ്റാക്കിൽ ഇറങ്ങുക. സഹൽ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. വൈകിട്ട് 7.30നാണ് മത്സരം. കളി തത്സമയം ഹോട്സ്റ്റാറിയും ജിയോ ടിവിയിലും കാണാം.

Advertisement