ആ അഭിമുഖത്തിനു ശേഷം റൊണാൾഡോക്ക് ക്ലബ് വിടാതിരിക്കാൻ ആവില്ലായിരുന്നു” – ടെൻ ഹാഗ്

Ronaldotenhag

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനെ കുറിച്ച് അവസാനം ടെം ഹാഗ് പ്രതികരിച്ചു‌. ക്രിസ്റ്റ്യാനോ റൊണാൾഡോ ആ അഭിമുഖം നൽകിയ ശേഷം അദ്ദേഹത്തിന് ക്ലബ് വിടാതിരിക്കാൻ ആവില്ലായിരുന്നു. അദ്ദേഹം ക്ലബ് വിടണം എന്നത് വ്യക്തമായിരുന്നു. ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോ ശാരീരികമായി നല്ല നിലയിലായിരിക്കുമ്പോൾ അദ്ദേഹം ഒരു നല്ല കളിക്കാരനാണ്, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അയാൾക്ക് ഞങ്ങളെ സഹായിക്കാനാകും. അത് വ്യക്തമാണ്. പക്ഷേ കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ടെൻ ഹാഗ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഞങ്ങളുടെ പ്രോജക്റ്റിന്റെ ഭാഗമാകണമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന് അദ്ദേഹം സംഭാവന നൽകുമെന്നും ഞങ്ങൾ ആഗ്രഹിച്ചു, കാരണം അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് അങ്ങനെ ഒരു മഹത്തായ ചരിത്രമുണ്ട്. പക്ഷേ ഇപ്പോൾ ഇതെല്ലാം ഭൂതകാലമാണ്. ടെൻ ഹാഗ് പറഞ്ഞു.