“ഹാളണ്ട് ട്രാൻസ്ഫറിനെതിരെ പരാതി നൽകി, എമ്പപ്പെ ട്രാൻസ്ഫറിന് എതിരെയും പരാതി നൽകും” – ലാലിഗ പ്രസിഡന്റ്

ഈ ട്രാൻസ്ഫർ വിൻഡോയിലെ‌ രണ്ട് വലിയ നീക്കങ്ങൾക്ക് എതിരെയും യുവേഫക്കും യൂറോപ്യം യൂണിയന് പരാതി നൽകും എന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ്. ഹാളണ്ടിന്റെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫറിനെതിരെ ഇതിനകം തന്നെ പരാതി നൽകി കഴിഞ്ഞു എന്ന് തെബസ് പറഞ്ഞു. ഉടൻ തന്നെ എമ്പപ്പെയുടെ നീക്കത്തിന് എതിരെയും പരാതി നൽകും എന്നും തെബസ് പറഞ്ഞു.

എംബാപ്പെ പ്രശ്‌നത്തിൽ ഞാൻ റയൽ മാഡ്രിഡിന് വേണ്ടി നിലകൊള്ളുന്നതല്ല ഈ നീക്കത്തിന് കാരണ, യൂറോപ്യൻ ഫുട്‌ബോളിന് വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. പത്രസമ്മേളനത്തിൽ തെബാസ് പറഞ്ഞു.

ഈ ആഴ്ച ഞങ്ങൾ PSG ക്കെതിരെ പരാതിപ്പെടും, കഴിഞ്ഞ ആഴ്ച ഞങ്ങൾ സിറ്റിക്ക് എതിരെ പരാതി നൽകും. അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി തുടങ്ങിയ ക്ലബ്ബുകൾക്ക് എതിരെ നേരത്തെയും തെബസ് വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് ക്ലബ്ബുകളും യുവേഫയുടെ സാമ്പത്തിക നിയമങ്ങൾ ലംഘിക്കുന്നു എന്നും ഇത് ഫുട്ബോളിനെ മോശമായി ബാധിക്കുന്നു എന്നുമാണ് തെബാസ് പറയുന്നത്.