അർജന്റീനൻ സൂപ്പർ ക്ലാസികോയിൽ ആദ്യ പാദം ക്ലാസിക്ക്!!

- Advertisement -

ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ അറിയാനുള്ള കോപ ലിബെർടാഡോരസ് ഫൈനലിന്റെ ആദ്യ പാദം ഒപ്പത്തിനൊപ്പം. ഇന്ന് ബോകാ ജൂനിയേഴ്സിന്റെ തട്ടകത്തിൽ വെച്ച് നടന്ന അർജന്റീനയിലെ വമ്പന്മാർ ഏറ്റുമുട്ടിയ ആദ്യ പാദ ഫൈനൽ 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. രണ്ടു തവണ എവേ ടീമായ റിവർ പ്ലേറ്റ് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു.

കളിയുടെ തുടക്കത്തിൽ റാമോൻ അബില ബോകയെ മുന്നിൽ എത്തിച്ചു. പക്ഷെ ഉടൻ തനെൻ തിരിച്ചടിച്ച് ലൂകാസ് പ്രാറ്റോയുടെ ഗോളികൂടെ റിവൽ പ്ലേറ്റ് സമനില പിടിച്ചു. പിന്നീട് ബെനെഡറ്റോയുടെ ഗോളിൽ 2-1ന് മുന്നിൽ എത്തിയപ്പോൾ ബോക ജൂനുയേഴ്സിന് വിനയായത് സെൽഫ് ഗോളായിരുന്നു. ആ സെൽഫ് ഗോളിലൂ കളി 2-2 എന്ന നിലയിൽ അവസാനിപ്പിക്കാൻ റിവർ പ്ലേറ്റിനായി.

എവെ ഗോൾ നിയമം ഇല്ലായെങ്കിലും ഈ സ്കോർ റിവർ പ്ലേറ്റിന് മുൻ കൈ നൽകുന്നു. ഫൈനലിന്റെ രണ്ടാം പാദം നവംബർ 24ന് റിവർ പ്ലേറ്റിന്റെ ഗ്രൗണ്ടിൽ നടക്കും.

Advertisement