സുബ്രതോ ഫൈനലിൽ കവരത്തി ആന്ത്രോത്ത് ക്ലാസിക്ക് പോരാട്ടം

- Advertisement -

കവരത്തി : സ്‌കൂൾ ഫുട്‌ബോളിലും ലക്ഷദ്വീപിലെ പരമ്പരാഗത ഫുട്‌ബോൾ ശക്തികൾ ആയ കവരത്തിയും ആന്ത്രോത്തും നേർക്കുനേർ. 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി യോഗ്യത ഫൈനലിൽ അപ്പോൾ ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂളും കവരത്തി ഹയർസെക്കൻഡറി സ്‌കൂളും പരസ്പരം ഏറ്റുമുട്ടും. ഇന്ന് നടന്ന ആദ്യ സെമിഫൈനലിൽ അമിനിയെ എതിരില്ലാത്ത ഏകഗോൾക്ക് മറികടന്നാണ് ആന്ത്രോത്ത് ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിന് ഇടയിൽ ലഭിച്ച പെനാൽട്ടി ഗോൾ ആക്കിയ മാറ്റിയ ആന്ത്രോത്ത് ടീം ക്യാപ്റ്റൻ അബ്ദു റഹ്‌മാൻ ആണ് അവർക്ക് ജയം സമ്മാനിച്ചത്.

രാവിലെ തന്നെ നടന്ന ഏകപക്ഷീയമാകുമെന്ന് പലരും പ്രതീക്ഷിച്ച രണ്ടാം സെമിഫൈനൽ അത്യന്തം ആവേശകരമായിരുന്നു. കരുത്തരായ കവരത്തിക്ക് എതിരെ പെനാൽട്ടി ഷൂട്ട് ഔട്ടിലാണ് കട്മത്ത് കീഴടങ്ങിയത്. മത്സരത്തിൽ അഞ്ചാമത്തെ മിനിറ്റിൽ തന്നെ സുഹൈലിലൂടെ കവരത്തി മുന്നിലെത്തി. ഇതോടെ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ അമിനിയുടെ സഫിയുള്ളക്ക് ഒപ്പം 7 ഗോളുകളുമായി ഒപ്പമെത്താനും സുഹൈൽക്ക് ആയി. എന്നാൽ 16 മത്തെ മിനിറ്റിൽ ഗോൾകീപ്പറുടെ അബദ്ധം മുതലെടുത്ത് ഒരു ഫ്രീകിക്ക് ഗോളിലൂടെ ഷാനിദ് കട്മത്തിനെ ഓപ്പമെത്തിച്ചു. പിന്നീട് ഗോളിനായുള്ള ശ്രമം ഇരുടീമുകളും നടത്തിയെങ്കിലും പരാജയപ്പെട്ടു മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ഷാനിദിനും, ഷാമിറിനും പിഴച്ചപ്പോൾ ജയം കവരത്തിക്ക് സ്വന്തം. ഇന്ന് വൈകുന്നേരം 3.30 തിനാണ് തുല്യശക്തികൾ തമ്മിലുള്ള ഫൈനൽ പോരാട്ടം. മത്സരം ആവേശഭരിതമാവും എന്നുറപ്പാണ്. ഏതായാലും ദേശീയതലത്തിൽ സുബ്രതോ മുഖർജിയിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിക്കും എന്ന് ഇന്ന് തന്നെ അറിയാം.

Advertisement