സബ്ജൂനിയർ ഫുട്ബോൾ; മലപ്പുറത്തെ സമനിലയിൽ തളച്ച് കാസർഗോഡ് സെമിയിൽ

- Advertisement -

ഫോർട്ട് കൊച്ചിയിൽ വെച്ച് നടക്കുന്ന 39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് സെമിയിലേക്ക്. ഇന്ന് രാവിലെ നടന്ന നിർണായക മത്സരത്തിൽ മലപ്പുറത്തെ സമനിലയിൽ പിടിച്ചതോടെയാണ് കാസർഗോഡ് സെമിയിലേക്ക് എത്തിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മലപ്പുറത്തെ 1-1 എന്ന സമനിലയിലാണ് കാസർഗോഡ് തളച്ചത്. മികച്ച ഗോൾഡിഫറൻസാണ് കാസർഗോഡിനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കിയത്.

കാസർഗോഡിനു വേണ്ടി ആദിലും മലപ്പുറത്തിനു വേണ്ടി വിവേകുമാണ് ഇന്ന് ഗോൾ നേടിയത്. നാളെ നടക്കുന്ന സെമിയിൽ തിരുവനന്തപുരത്തെ ആണ് കാസർഗോഡ് നേരിടുക.

Advertisement