സബ്ജൂനിയർ ഫുട്ബോൾ; തിരുവനന്തപുരം സെമിയിൽ

- Advertisement -

39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സെമിയിലേക്ക് കടന്നു. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പിലെ മൂന്നാം മത്സരവും വിജയിച്ചാണ് തിരുവനന്തപുരം സെമി ഉറപ്പിച്ചത്. കൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ ആണ് തിരുവനന്തപുരം തോൽപ്പിച്ചത്. എതിരില്ലാത്ത ആറു ഗോളുകളുടെ വൻ വിജയം തന്നെ ആയിരുന്നു തിരുവനന്തപുരം നേടിയത്.

തിരുവനന്തപുരത്തിനു വേണ്ടി അഭിൻ ദാസ് ഹാട്രിക്ക് നേടി. ജോമോൻ ഇരട്ട ഗോളുകളും സനു ഒരു ഗോളും നേടി. ജൊമോൻ ഗ്രൂപ്പ് ഘട്ടത്തും മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ ഇതുവരെ നേടി. ഇന്ന് ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ തൃശ്ശൂർ കണ്ണൂരിനെ തോൽപ്പിച്ചു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു തൃശ്ശൂരിന്റെ വിജയം.

Advertisement